Share this Article
News Malayalam 24x7
പാരീസ് ഒളിംപിക്‌സിന് വര്‍ണാഭമായ സമാപനം; ഇന്ത്യന്‍ പതാകയേന്തി മനു ഭാക്കറും പിആര്‍ ശ്രീജേഷും
Paris Olympics Closing Ceremony; Manu Bhaker, PR Sreejesh carry India's flag at Paris Olympics closing ceremony

പാരീസില്‍ 17 ദിവസങ്ങളിലായി നടന്ന ഒളിമ്പിക്‌സിന് വര്‍ണാഭമായ സമാപനം.3 മണിക്കൂര്‍ നീണ്ട സമാപന ചടങ്ങോടെയായിരുന്നു കൊടിയിറങ്ങിയത്.സമാപനചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്‌ മനു ഭാക്കറും പിആര്‍ ശ്രീജേഷുമാണ്‌.

ഒളിമ്പിക്സിന് മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ ഇത്തവണ പാരീസിലെത്തിയത്. മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി ആറ് മെഡലുകളാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്.ആറ് മെഡലുമായി 71ാം സ്ഥാനത്താണ് ഇന്ത്യ


പാരീസ് ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ യുഎസ് ആണ്‌ ഒന്നാമത്. 40 സ്വര്‍ണമടക്കം 126 മെഡലുമായാണ് യുഎസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സ്വര്‍ണനേട്ടത്തില്‍ യുഎസിന് ഒപ്പമുള്ള ചൈന 91 മെഡലുമായി രണ്ടാം സ്ഥാനത്താണ്. 

ALSO WATCH


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories