Share this Article
News Malayalam 24x7
ട്വിന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
The Indian team for the Twenty20 World Cup may be announced today

ട്വിന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അജിത്ത് അഗാക്കറും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ സഞ്ജു സാംസണെയായിരിക്കും ആദ്യം പരിഗണിക്കുകയെന്നാണ്  ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഋഷപ് പന്ത്, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരും പരിഗണനയിലുണ്ട്. രണ്ട് പേരെയായിരിക്കും പരിഗണിക്കുക. ജൂണ്‍ ഒന്ന് മുതല്‍ 29 വരെ വെസ്റ്റ്ഡീസിലും അമേരിക്കയിലുമായാണ് ലോകകപ്പ് സംഘടിപ്പിക്കുക.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories