Share this Article
News Malayalam 24x7
ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചു; ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം; കണ്ണിന് ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ
വെബ് ടീം
posted on 28-06-2024
1 min read
the-woman-who-questioned-the-sending-of-obscene-messages-was-brutally-beaten-up-in-the-middle-of-the-road

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി സ്വദേശി മിർഷാദ് ആണ് യുവതിയെ അക്രമിച്ചത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും തമ്മില്‍ പരിചയക്കാരാണ്. അതിനിടെ, നിര്‍ഷാദ് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചു. യുവതി ഇത് വിലക്കിയെങ്കിലും മിർഷാദ് സന്ദേശമയക്കല്‍ തുടര്‍ന്നു. ഒടുവില്‍ യുവതി നിര്‍ഷാദിന്റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്.പൊതുറോഡില്‍ വച്ചായിരുന്നു യുവാവിന്റെ ആക്രമണം. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ മിർഷാദിനെതിരെ കേസ് എടുത്തതായി കൊടുവള്ളി പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.

വിവാഹനിശ്ചയ സമയത്ത് കെട്ടിയ സ്വർണം നഷ്ടപ്പെടുകയും ചെയ്തു. ആക്രമണത്തിനിരയായ യുവതി കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories