Share this Article
News Malayalam 24x7
ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം; മെസ്സി കേരളത്തിലെത്തും; അർജന്റീന ടീമുമായി ചരിത്രമത്സരവും കളിക്കും; സ്ഥിരീകരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ
വെബ് ടീം
posted on 22-08-2025
1 min read
MESSI VISIT

സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് അർജന്റീന ഫുട്‍ബോൾ അസോസിയേഷൻ. ഈ വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ആണ് ഒരുക്കുന്നത്. ലോകചാമ്പ്യന്മാരുമായി പ്രദർശന മത്സരം ഇതോടെ നടക്കുമെന്ന് ഉറപ്പായി.ഈ വർഷം നവംബർ 10 മുതൽ 18 വരെ മെസ്സിയും ടീമും കേരളത്തിലുണ്ടാകും കേരള സർക്കാരും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. 

മാസങ്ങളായി നിലനിന്ന മെസ്സി വരുമോയെന്ന സംശയങ്ങൾക്കും  ഊഹാപോഹങ്ങൾക്കും ഇതോടെ വിരാമമായി. ഈ വർഷം മെയ് മാസത്തിലാണ് അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന തരത്തിൽ ചില കോണുകളിൽ നിന്ന് ആദ്യം വാർത്ത വരുകയും മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാവുകയും ചെയ്തത്. ഫിഫ മത്സരങ്ങളുടെ തിരക്ക് പ്രമാണിച്ചാണ് കേരത്തിലേക്ക് ഉള്ള വരവ് റദ്ദാക്കിയത് എന്നായിരുന്നു വാർത്ത. എന്നാൽ  ആ സമയത്ത് തന്നെ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ മെസ്സിയുടെ വരവ് റദ്ദാക്കിയതായി ഒരു വിവരവും അർജന്റീന ഫുട്‍ബോൾ അസോസിയേഷനിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും തങ്ങൾ ഊർജസ്വലമായി തയാറെടുപ്പുമായി മുന്നോട്ടു പോകുകയാണെന്നും അറിയിച്ചിരുന്നു.

2024ഡിസംബർ 20 നാണ് കേരള സർക്കാർ സംസ്ഥാനത്തെ കായിക രംഗത്തെ തന്നെ വലിയ ഇവന്റ് ഒരുക്കുന്നതിനായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേർന്ന് അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായി കരാർ ഒപ്പിടുന്നത്. കരാർ ഒപ്പിടുന്നതിനു പിന്നാലെ തന്നെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി  എംഡി ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിൽ  മത്സരം സംഘടിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories