Share this Article
News Malayalam 24x7
ഡല്‍ഹിയുടെ തട്ടകത്തില്‍ ലക്നൗ സൂപ്പര്‍ജയന്റ്സിന് തോല്‍വി
Lucknow Supergiants lost at Delhi Stadium

ഡല്‍ഹിയുടെ തട്ടകത്തില്‍ ലക്നൗ സൂപ്പര്‍ജയന്റ്സിന് തോല്‍വി. 19 റണ്‍സിനാണ് ഡല്‍ഹി കാപ്പിറ്റല്‍സ് ലക്നൗവിനെ വീഴ്ത്തിയത്. ടോസ്സ് നേടിയ ലക്നൗ ബൗളിംഗ് തെരഞ്ഞെടുത്തെങ്കിലും ഡല്‍ഹിയുടെ അഭിഷേക് പോറലിന്റെയും ട്രിസ്റ്റന്‍ സ്റ്റബ്സിന്റെയും പ്രകടനം ഡല്‍ഹിയുടെ സ്‌കോര്‍ 4 വിക്കറ്റിന് 208 എന്ന സ്‌കോറിലെക്കെത്തിച്ചു.

വിജയപ്രതീക്ഷയെന്നോണം ലക്നൗവിന്റെ നിക്കോളാസ് പൂരനും അര്‍ഷാദ് ഖാനും അര്‍ദ്ധസെഞ്ചുറി നേടിയെങ്കിലും 20 ഓവര്‍ പിന്നിട്ടപ്പോള്‍ 9 വിക്കറ്റില്‍ 189 റണ്‍സാണ് ലക്നൗ നേടിയത്. ലഖ്‌നൗ പരാജയപ്പെട്ടതോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയ്ക്ക് പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories