Share this Article
News Malayalam 24x7
കളിമണ്‍ കോര്‍ട്ടിലെ രാജാവ് കളമൊഴിയുന്നു; റാഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
വെബ് ടീം
posted on 10-10-2024
1 min read
rafel nadal

ബാഴ്‌സലോണ:22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ ടെന്നിൽനിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരമായ നദാൽ പ്രഖ്യാപിച്ചു.

22 ഗ്രാൻ‌‌സ്‌ലാം കിരീടങ്ങളുമായി ചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസിക കരിയറിനാണ് നദാൽ തിരശീലയിടുന്നത്. ആരാധകർക്കായി പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുന്നതായി നദാൽ പ്രഖ്യാപിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories