വനിത ഏകദിന ലോകകപ്പില്‍ സെമി ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ വനിതകള്‍. 3 ജയത്തോടെ 6 പോയിന്റുമായാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ഇതോടെ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചത്. ഒക്ടോബര്‍ 29 ന് ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. 30ന് നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയെയും നേരിടും.