ലക്‌നൗവിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ബംഗളൂരുവിന് ജയം. ആറ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്, ബംഗളൂരു ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ഇതോടെ 19 പോയിന്‌റുമായി ബംഗളൂരുവും പഞ്ചാബും ആദ്യസ്ഥാനങ്ങളിലെത്തി. ക്വാളിഫയര്‍ 1 ല്‍ പഞ്ചാബ് ബംഗളൂരുവിനെ നേരിടും. 33 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ സറ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ പ്രകടനമാണ് ബംഗളൂരുവിന് ജയം സമ്മാനിച്ചത്. 30 പന്തില്‍ 54 റണ്‍സ് നേടിയ വിരാട് കോലിയും 19 പന്തില്‍ 30 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടും മികച്ച തുടക്കം നല്‍കി.