Share this Article
News Malayalam 24x7
വീണ്ടും റൺമഴയുമായി സമീർ റിസ്‌വി; സീസണിലെ ആദ്യ തോൽവിയറിഞ്ഞ് മുംബൈ
വെബ് ടീം
posted on 04-04-2026
1 min read
IPL

ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിൽ മുംബൈ ഇന്ത‍്യൻസിന് ആദ‍്യ തോൽവി. രണ്ടാം മത്സരത്തിൽ ഡൽഹി ക‍്യാപ്പിറ്റൽസിനോടാണ് മുംബൈ തോൽവി അറിഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്.  163 റൺസ് വിജയലക്ഷ‍്യം ഡൽഹി 18.1 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ ഇത്തവണത്തെ ഐപിഎൽ സീസണിലെ രണ്ടാം ജയമായി ഡൽഹി ക‍്യാപിറ്റൽസിന്.50 പന്തിൽ‌ 7 സിക്സും 7 ബൗണ്ടറിയും പറത്തി 90 റൺസ് അടിച്ചെടുത്ത സമീർ റിസ്‌വിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. സമീറിനു പുറമെ ഓപ്പണിങ് ബാറ്റർ പത്തും നിസങ്ക 30 പന്തിൽ 44 റൺസ് നേടി പുറത്തായി. കെ.എൽ. രാഹുലിനും (1) നിതീഷ് റാണയ്ക്കും (0) തിളങ്ങാനായില്ല. നിതീഷ് റാണ റണ്ണൗട്ടാവുകയായിരുന്നു. ഡേവിഡ് മില്ലർ പുറത്താവാതെ 21 റൺസെടുത്തു.

മുംബൈയ്ക്കു വേണ്ടി ദീപക്ക് ചാഹറിനും മിച്ചൽ സാന്‍റ്നറിനും കോർബിൻ ബോഷിനും മാത്രമാണ് വിക്കറ്റ് വീഴ്ത്താൻ സാധിച്ചത്. ആദ‍്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത‍്യൻസ് ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിന്‍റെ (36 പന്തിൽ 51) തകർ‌പ്പൻ അർധസെഞ്ചുറിയുടെ മികവിലാണ് ഡൽഹിക്കെതിരേ 162 റൺസ് അടിച്ചെടുത്തത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories