Share this Article
News Malayalam 24x7
സഞ്ജു ഇന്നും ബഞ്ചില്‍; വൈഭവ് വീണ്ടും ഓപ്പൺ ചെയ്യും; ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിന്
വെബ് ടീം
posted on 09-07-2026
1 min read
SANJU

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിന്. പരമ്പര നഷ്ടമാകാതിരിക്കാൻ വിജയം അനിവാര്യമായ ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് വീതം മാറ്റങ്ങളാണ് പ്ലെയിങ് ഇലവനിൽ വരുത്തിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പരിക്കേറ്റ് പുറത്തായി. പകരം പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടന്‍ സുന്ദറും ടീമിലെത്തി.

ഇംഗ്ലണ്ട് രെഹാന്‍ അഹമദ്, ലിയാം ഡോവ്‌സന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.അതേസമയം നാലാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട സഞ്ജു സാംസണ് ഇത്തവണയും അവസരം കിട്ടിയില്ല. വൈഭവ് സൂര്യവംശിയെ തന്നെ ഇന്ത്യ ഇറക്കാന്‍ തീരുമാനിച്ചു.രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്ജുവിനെ പുറത്തിരുത്തിയാണ് 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചത്.

എന്നാല്‍ 14, 13 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ രണ്ട് ഇന്നിങ്സുകളില്‍ നിന്നുള്ള സംഭാവന. മൂന്നാം ടി20യില്‍ ബാറ്റിങ് നിര അപ്പാടെ തകര്‍ന്നതോടെ 76 റണ്‍സിന് ടീം ഓള്‍ഔട്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories