കാര്യവട്ടം: ശ്രീലങ്കക്കെതിരെയുള്ള അഞ്ചാം ടി20യിൽ ഇന്ത്യക്ക് 15 റൺസിന്റെ വിജയം. ഇതോടെ പരമ്പര ഇന്ത്യ(5-0) തൂത്തുവാരി. വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ദീപ്തി ശർമ. 152 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പ്രകടനമാണ് ഇന്ത്യയെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. 43 പന്തുകള്‍ നേരിട്ട ഹർമൻ ഒരു സിക്സും ഒൻപതു ഫോറുകളും ഉൾപ്പടെ 68 റൺസടിച്ചു.റൺഔട്ട് നഷ്ടമായ നിരാശയിൽ ആ വാക്ക് പറഞ്ഞു, എല്ലാം ക്യാമറയിൽ! അബദ്ധം മനസ്സിലായപ്പോൾ ഇന്ത്യൻ താരത്തിന്റെ കള്ളച്ചിരി- വിഡിയോ64 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ രക്ഷാപ്രവർത്തനമാണ് തുണയായത്. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഷെഫാലിയെ പേസർ നിമാഷ മീപേജ് ഇമേഷ ദുലാനിയുടെ കൈകളിലെത്തിച്ചു. ബാറ്റിങ് പവർപ്ലേ തീരുംമുൻപ് അഞ്ചാം ഓവറിൽ ഗുനാലൻ കമാലിനിയെ കവിഷ ദിൽഹരി എൽബിഡബ്ല്യുവിലൂടെ പുറത്താക്കി. പിന്നാലെ ഹർലീൻ ഡിയോളും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.ഇതോടെയാണ് ക്യാപ്റ്റന്‍ തന്നെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചത്. മധ്യനിരയിൽ റിച്ച ഘോഷും (അഞ്ച്), ദീപ്തി ശർമയും (ഏഴ്) നിരാശപ്പെടുത്തിയപ്പോൾ, അമൻജ്യോത് കൗറിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്കു കരുത്തായി. 18 പന്തുകൾ നേരിട്ട അമന്‍ജ്യോത് 21 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഡി 11 പന്തിൽ 27 റൺസുമായി പുറത്താകാതെനിന്നു.