Share this Article
News Malayalam 24x7
ഇന്ത്യ ശ്രീലങ്ക ഒന്നാം ക്രിക്കറ്റി ടെസ്റ്റിന് നാളെ തുടക്കം
india vs Sri Lanka 1st Test

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കും. ശ്രീലങ്കയിലെ പ്രശസ്തമായ ഗാൾ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ 600-ാം ടെസ്റ്റ് മത്സരമെന്ന സവിശേഷതയും ഈ പോരാട്ടത്തിനുണ്ട്.

ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങുന്നത്. ഗാളിലെ സ്പിൻ സൗഹൃദ പിച്ചിൽ മൂന്ന് മുൻനിര സ്പിന്നർമാരെ ഉൾപ്പെടുത്തിയാകും ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിക്കുകയെന്നാണ് സൂചന. ധനഞ്ജയ ഡി സിൽവയാണ് ആതിഥേയരായ ശ്രീലങ്കൻ ടീമിനെ നയിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കൊളംബോയിൽ നടന്ന സന്നാഹ മത്സരത്തിൽ ശ്രീലങ്കൻ ഇലവനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഉപഭൂഖണ്ഡത്തിലെ സ്പിൻ സാഹചര്യങ്ങളിൽ ഇരുടീമുകളും നേർക്കുനേർ എത്തുമ്പോൾ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories