ധാക്ക: സാഫ് ചാമ്പ്യൻഷിപ്പിൽ ഭൂട്ടാനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ഇന്ത്യക്കായി മലയാളി താരം വിഷ്ണു പി.വിയും ക്യാപ്റ്റൻ ചിൻഗ്ലെൻസെന കോൻഷമും ഗോൾ നേടി. കിങ്‌സാങ് താഷിയാണ് ഭൂട്ടാന്റെ ഗോൾ സ്‌കോറർ.ഒമ്പതാം മിനിറ്റിൽ വിഷ്ണുവിലൂടെ ഇന്ത്യ ലീഡെടുത്തു. 27-ാം മിനിറ്റിലായിരുന്നു കോൻഷമിന്റെ ഗോൾ വന്നത്. രണ്ടാം പകുതിയിലാണ് ഭൂട്ടാൻ ഒരു ഗോൾ തിരിച്ചടിച്ചത്.ഗ്രൂപ്പ് ബിയിൽ നിന്ന് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്താനെ 3-2ന് തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ മാലദ്വീപിനേയും പരാജയപ്പെടുത്തി.