Share this Article
KERALAVISION TELEVISION AWARDS 2025
ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം
വെബ് ടീം
9 hours 43 Minutes Ago
1 min read
FIIH

ചെന്നൈ: ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വെങ്കലം.മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ  അർജന്റീനയെ 4-2ന് തോല്പിച്ചു.ഒളിമ്പിക്സ് ജേതാവും മലയാളിയുമായ പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ കോച്ച്.ജൂനിയർ ഹോക്കി ലോകകപ്പിൽ ജർമനി ചാമ്പ്യന്മാർ ആയി. ഫൈനലിൽ സ്പെയിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വീഴ്ത്തി.

പ്രാഥമിക റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ച ഇന്ത്യ  ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സെമിയിലേക്ക് കുതിച്ചത്. പക്ഷെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ 1-5ന്റെ വമ്പന്‍ തോല്‍വിയാണ് സെമിയില്‍ വഴങ്ങിയത്. പ്രാഥമിക റൗണ്ടില്‍ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചാണ് ജര്‍മനി നോക്കൗട്ടില്‍ പ്രവേശിച്ചത്.

മറുവശത്ത് പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് കളിയും ജയിച്ചാണ് സ്‌പെയിനും നോക്കൗട്ടില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ 4-3ന് തോല്‍പ്പിച്ച സ്‌പെയിന്‍ സെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ 2-1ന്റെ വിജയം നേടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories