Share this Article
KERALAVISION TELEVISION AWARDS 2025
സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി,​ശുഭ്മാൻ ഗിൽ കളിക്കും, ജയ്സ്വാൾ ഇല്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വെബ് ടീം
posted on 03-12-2025
1 min read
t20

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ടീമിലേക്കുള്ള മടങ്ങി വരവ്. മലയാളി താരം സഞ്ജു സാംസണും ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാർദ്ദിക് പാണ്ഡ്യയും ടീമിൽ ഇടം പിടിച്ചു.അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും ടീമിലിടംപിടിച്ചു. ബാറ്റര്‍ യശസ്വി ജയ്‌സ്വാളും റിങ്കു സിങും ടീമിലില്ല. ഡിസംബര്‍ ഒമ്പതിന് അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്ക് തുടക്കമാവും. ഡിസംബര്‍ 11, 14, 17, 19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories