Share this Article
News Malayalam 24x7
പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിനെതിരെ റണ്‍മല തീര്‍ത്ത് ഇന്ത്യ
cricket

ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിനെതിരെ റണ്‍മല തീര്‍ത്ത് ഇന്ത്യ. മൂന്നാം ദിവസത്തിലെ രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 6 വിക്കറ്റിന് 487 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിരാട് കോലിയുടേയും യശ്വസി ജയ്സ്വാളിന്റേയും സെഞ്ച്വറികളുടെയും കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടേയും പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article