Share this Article
News Malayalam 24x7
ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ഹള്‍ക് ഹോഗന്‍ അന്തരിച്ചു
വെബ് ടീം
posted on 24-07-2025
1 min read
hulk

ഇതിഹാസ അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഫ്ലോറിഡയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൾക്ക് ഹൊഗന്റെ വിയോഗം സോഷ്യൽ മീഡിയയിൽ WWE സ്ഥിരീകരിച്ചു. ഹൾക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ചു.ഗുസ്തിക്കപ്പുറം, ഹൊഗൻ സിനിമകളിലേക്കും, ടെലിവിഷനിലേക്കും, റിയാലിറ്റി ഷോയിലും ഭാഗമായി. സബർബൻ കമാൻഡോ, മിസ്റ്റർ നാനി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു, കൂടാതെ ഹൊഗൻ നോസ് ബെസ്റ്റ് എന്ന ജനപ്രിയ റിയാലിറ്റി പരമ്പരയും അദ്ദേഹം ഭാഗമായി.1970കള്‍ മുതല്‍ ഡബ്ല്യുഡബ്യുഇ (ഡബ്ല്യുഡബ്ല്യുഎഫ്) രംഗത്ത് ഹള്‍ക് ഹോഗന്‍ സജീവമായിരുന്നു.

1953 ഓഗസ്റ്റ് 11നാണ് ജോര്‍ജിയയിലാണ് ജനനം. പ്രൊഫഷണല്‍ റസ്‌ലിങ് ങിലെ ഇതിഹാസ മുഖങ്ങളിലൊന്നാണ് ഹള്‍കിന്റേത്.

1984ലാണ് കരിയറിലെ ആദ്യ ഡബ്ല്യുഡബ്ല്യുഎഫ് കിരീട നേട്ടം.  2005ലാണ് താരം ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories