Share this Article
News Malayalam 24x7
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി,സിംബാബ്‌വെ സൂപ്പര്‍-8ൽ, ഓസ്ട്രേലിയ പുറത്ത്
വെബ് ടീം
posted on 17-02-2026
1 min read
t20worldcup

പല്ലേക്കലെ: ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ ഔട്ട്. ഏഴാമത്തെ ടീമായി സിംബാബ്‌വെ സൂപ്പർ 8 ൽ കടന്നു. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്‌വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ലോകകപ്പില്‍ സൂപ്പര്‍ 8ൽ എത്താതെ പുറത്തായി. സിംബാബ്‌വെയും അയര്‍ലന്‍ഡും ഓരോ പോയിന്‍റ് വീതം പങ്കിട്ടതോടെ സിംബാബ്‌വെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി ഇതാദ്യമായാണ് ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.

മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെ 5 പോയിന്‍റോടെ ശ്രീലങ്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ 8-ൽ ഇടംപിടിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്‌വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്‍റ് മാത്രമെ നേടാനാവു. ഓസ്ട്രേലിയക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ 8ൽ എത്താതെ പുറത്തായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories