Share this Article
ജോറാക്കി ക്യാപ്റ്റൻ ജോഷിത, അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ജയം
വെബ് ടീം
3 hours 38 Minutes Ago
1 min read
t20

റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. ക്യാപ്റ്റൻ ജോഷിതയുടെ കിടിലൻ അർധ സെഞ്ചുറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റിൽ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും കൂട്ടിച്ചേർത്ത 54 റൺസാണ് ഝാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയങ്ക ലൂത്ര 54 റൺസും ശിഖ സിങ് 33 റൺസും നേടി. കേരളത്തിനുവേണ്ടി സൂര്യ സുകുമാർ, സി.വി. അനുഷ്ക, നിയതി ആർ. മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories