മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഒമ്പത് വിക്കറ്റിന്റെ മിന്നും വിജയമാണ് പ്രോട്ടീസിനെതിരെ ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.121 പന്തിൽ രണ്ട് സിക്‌സറും പന്ത്രണ്ട് ഫോറുകളും അടക്കം 116 റൺസുമെടുത്ത ജയ്‌സ്വാളാണ് ടോപ് സ്‌കോറർ. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.45 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 65 റൺസുമായി വിരാട് കോഹ്‌ലിയും തിളങ്ങി.
75 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ അവസാന ഓവറുകളിൽ ഇന്ത്യ തളച്ചിടുകയായിരുന്നു. അവസാന 36 റൺസിനിടെ അഞ്ച് വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 38 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലായിരുന്നു. കുൽദീപ് യാദവും പ്രസിദ് കൃഷ്‍ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി.