മൊഹാലി: ന്യൂ ചണ്ഡീഗഢിലുള്ള മഹാരാജ യാദവീന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരുഷക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര ടി-20 മത്സരത്തിൽ ടോസ് ഇന്ത്യയ്ക്ക്. ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓപ്പണറായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ തുടരും.
ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്.കേശവ് മഹാരാജും ട്രിസ്റ്റൻ സ്റ്റബ്സും ആന്‍റിച്ച് നോര്‍ക്യയയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്കസും ജോര്‍ജ് ലിന്‍ഡെയും ഓട്‌നീല്‍ ബാര്‍ട്‌മാനും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.