Share this Article
KERALAVISION TELEVISION AWARDS 2025
ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ പോരാട്ടത്തിനായി മനു ഭാക്കര്‍-സരബ്ജോത് സഖ്യം ഇന്നിറങ്ങും
Manu Bhakar-Sarabjot pair will fight for bronze medal in Olympics today

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ പോരാട്ടത്തിനായി മനു ഭാക്കര്‍-സരബ്‌ജോത് സഖ്യം ഇന്നിറങ്ങും.10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇവന്റിലാണ് മത്സരം

ഉന്നം പിഴക്കാതെ ഒരു വട്ടം കൂടി പരിശ്രമിച്ചാല്‍ പാരിസിലെ ഒളിമ്പിക്‌സ് വേദിയില്‍ ഇന്ന് വീണ്ടും ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങും.പത്ത് മീറ്റര്‍ എയര്‍ പിസ്‌ററള്‍ മിക്‌സഡ് ടീം ഇനത്തിലാണ് മനു ഭാക്കറും സരബ്‌ജോതും മത്സരിക്കുന്നത്.യോഗ്യത റൗണ്ടില്‍ 580 പോയിന്റുമായി മൂന്നാമത് ഫിനിഷ് ചെയ്യ്തതോടെയാണ് വെങ്കല മെഡലിനായുള്ള പോരാട്ടത്തിന് ഇന്ത്യന്‍ സഖ്യം യോഗ്യത നേടിയത്.

582 പോയിന്റുമായി തുര്‍ക്കി ഒന്നാമതും 581 പോയിന്റുമായി സെര്‍ബിയ രണ്ടാമതായുമാണ് ഫിനിഷ് ചെയ്തത്.ഇന്ന നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെയാണ്  ഇന്ത്യയുടെ എതിരാളി.യോഗ്യത റൗണ്ടില്‍ ഇതേ ഇനത്തില്‍ മത്സരിച്ച റിതം- അര്‍ജ്ജുന്‍ സംഖ്യം പത്താമതായാണ് എത്തിയത്.പാരീസില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടിയ മനു ഭാക്കറിലൂടെ തന്നെ രണ്ടാം മെഡലും സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഇരട്ടി മധുരമാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories