Share this Article
News Malayalam 24x7
സിറാജിനും ഹെഡിനുമെതിരെ അച്ചടക്ക നടപടി; സിറാജിന് കുറച്ച് കടുത്ത ശിക്ഷ, ഇരുവരും കുറ്റക്കാരെന്ന് ഐസിസി
വെബ് ടീം
posted on 09-12-2024
1 min read
SIRAJ

ദുബായ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡും കുറ്റക്കാരാണെന്ന് കണ്ടെത്തി ഐസിസി പിഴ ചുമത്തി.ഐസിസിയുടെ ക്രിക്കറ്റ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് നടപടി. സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. രണ്ട് താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയന്റും നല്‍കി. അതേസമയം, ട്രാവിസ് ഹെഡ് പിഴ അടയ്‌ക്കേണ്ടതില്ല. 

ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനാണ് സിറാജിന് പിഴ ശിക്ഷ. ആര്‍ട്ടിക്കിള്‍ 2.13 ലംഘിച്ചതിനാണ് ഇരുവര്‍ക്കും ഡീമെറിറ്റ് പോയിന്റ് നല്‍കിയത്. 

അഡ്ലെയ്ഡ് ടെസ്റ്റിനിടെയാണ് സംഭവം. ടെസ്റ്റിൽ സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് സിറാജിന്റെ പന്തിൽ  പുറത്താകുന്നത്. ഔട്ട് ആയി പോകുമ്പോൾ ഹെഡ് സിറാജിനോട് പലതും പറയുന്നുണ്ടായിരുന്നു. താനെന്താണ് സിറാജിനോട് പറഞ്ഞതെന്ന് പിന്നീട് ഹെഡ് വ്യക്തമാക്കുകയും ചെയ്തു.ഹെഡിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു, ''വിക്കറ്റ് നഷ്ടമായ ഉടനെ, താങ്കള്‍ നന്നായി പന്തെറിഞ്ഞുവെന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം മറ്റെന്തോവാണ് ചിന്തിച്ചത്. എന്നോട് പവലിയനിലേക്ക് മടങ്ങൂവെന്ന് ചൂണ്ടി കാണിക്കുകയായിരുന്നു. അതോടെ എനിക്ക് ചിലത് പറയേണ്ടിവന്നു. അങ്ങനെ സംഭവിച്ചതില്‍ നിരാശയുണ്ട്. അവര് ഇങ്ങനെയാണ് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് അങ്ങനെയാവട്ടെ.'' ഹെഡ് വ്യക്തമാക്കി. 

പിന്നീട് പ്രശ്‌നം ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തുവെന്നും ഹെഡ് പറഞ്ഞിരുന്നു. ''ഞങ്ങള്‍ അതിനെ കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് സിറാജിന് മനസിലായി. അതു കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്ന് മുന്നോട്ട് വന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളില്ല. ഞങ്ങള്‍ രണ്ട് പേരും സ്നേഹമുള്ളവരാണ്.'' ഹെഡ് പറഞ്ഞു. ഹെഡ് കള്ളം പറയുകയാണെന്ന് സിറാജ് നേരത്തെ ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ രംഗം ശാന്തമായെങ്കിലും പിഴ പിന്നാലെ വന്നു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories