Share this Article
KERALAVISION TELEVISION AWARDS 2025
ലോക ചാംപ്യൻമാർക്കു തലസ്ഥാനത്ത് ഊഷ്മള സ്വീകരണം, കേരളത്തിലെ ഒരു മത്സരം ജയിച്ചാൽ ഇന്ത്യയ്ക്കു പരമ്പര
വെബ് ടീം
14 hours 25 Minutes Ago
1 min read
T20

തിരുവനന്തപുരം: പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായി കേരളത്തിലെത്തിയ ലോക ചാംപ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേൽപ്പ്.  ഇന്ത്യ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്കായി തിരുവനന്തപുരത്തെത്തിയ  ടീമിന്  കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിനായി പ്രത്യേക വിമാനത്തിലാണ് ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്. എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.കെ. രാജീവ്, ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ഥന, ജെമീമ റോഡ്രിഗ്രസ്, ഷെഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ് റാണ, അമൻ ജോത് കൗർ, അരുന്ധതി റെഡ്‌ഡി തുടങ്ങിയവരും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

ചാമരി അട്ടപ്പട്ടുവാണ്‌ ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 26 , 28 , 30 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories