Share this Article
News Malayalam 24x7
ആരോൺ ജോർജിന് സെഞ്ചുറി; അഫ്ഗാനിസ്ഥാനെ വീഴ്ത്തി ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ
വെബ് ടീം
2 hours 29 Minutes Ago
1 min read
UNDER 19 WORLDCUP

ഹരാരെ: മലയാളി ബാറ്റിംഗ് കരുത്തിൽ ഇന്ത്യ അണ്ടർ  19 ലോകകപ്പ് ഫൈനലില്‍. സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്തു. മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 311 റൺസ് വിജയലക്ഷ്യം ഇന്ത്യ 8.5 ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു.

95 പന്തില്‍ സെഞ്ചുറി തികച്ച ആരോണ്‍ ജോര്‍ജ് 104 പന്തില്‍ 115 റണ്‍സുമായി ടോപ് സ്കോററായി. വിജയത്തിനരികെ ആരോണ്‍ വീണപ്പോള്‍ വിഹാന്‍ മല്‍ഹോത്രയും(46 പന്തില്‍ 38), വേദാന്ത് ത്രിവേദിയും(4) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി. വൈഭവ് സൂര്യവന്‍ഷി 33 പന്തില്‍ 68 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ ക്യാപ്റ്റൻ ആയുഷ് മാത്രെ 59 പന്തില്‍ 62 റണ്‍സെടുത്തു. വെള്ളിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 310-4, ഇന്ത്യ 41.1 ഓവറില്‍ 311-2.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories