ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യ എയ്ക്ക് വമ്പൻ ജയം. 306 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 333 റൺസ് വിജയലക്ഷ്യമായി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ വെറും 26 റൺസിന് പുറത്തായി. പ്രിൻസ് യാദവ് അഞ്ചുവിക്കറ്റെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ടു. ഒരു റണ്ണെടുക്കുന്നതിനിടെ ടീമിന് നാലുവിക്കറ്റുകൾ നഷ്ടമായി. പ്രിൻസ് യാദവ് അഞ്ചും ഹർഷിത് റാണ നാലും വിക്കറ്റെടുത്തു.
നിശ്ചിത 50 ഓവറിൽ ഇന്ത്യ എ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 332 റൺസാണെടുത്തത്. ആദ്യഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യ എയെ ക്യാപ്റ്റൻ തിലക് വർമ-കുമാർ കുശാഗ്ര നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ 206 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.39-ാം ഓവറിൽ രണ്ട് ബൗണ്ടറികളും 40-ാം ഓവറിൽ രണ്ട് സിക്‌സറും കണ്ടെത്തിയ കുമാർ കുശാഗ്ര സെഞ്ചുറി തികച്ചു. വെടിക്കെട്ടോടെ ഇന്ത്യ എ ക്യാപ്റ്റനും സെഞ്ചുറി തികച്ചു. 107 റൺസിൽ തിലക് പുറത്തായി.