Share this Article
93 റൺസുമായി ലക്ഷ്യ റായ്ചന്ദാനി, അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാകപ്പിന്റെ ഫൈനലിൽ, ഇനി എതിരാളി പാക്കിസ്ഥാൻ
വെബ് ടീം
0 hours 58 Minutes Ago
1 min read
cricket

മസ്‌ക്കറ്റ്: അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ-19 ഏഷ്യാകപ്പിന്റെ ഫൈനലിൽ. ശനിയാഴ്ച നടക്കുന്ന കലാശപ്പോരിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ അഫ്ഗാൻ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം വെറും 36.5 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ലക്ഷ്യ രാജേഷ് റായ്ചന്ദാനി, ആര്യവീർ സെവാഗ്, വി.കെ വിനീത് എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.

90 പന്തിൽ നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 93 റൺസെടുത്ത രാജേഷ് റായ്ചന്ദാനിക്ക് നിർഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. താരം തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. സമീപകാലത്ത് മികച്ച ഫോം തുടരുന്ന ആര്യവീർ സെവാഗ് 57 പന്തിൽ നിന്ന് 51 റൺസെടുത്ത് പുറത്തായി. നാലു വീതം സിക്‌സും ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തിരുന്നു. നൊമാൻ സലർസായ്, ഷാ ഫൈസൽ റാഹിമി എന്നിവരുടെ അർധ സെഞ്ചുറികളാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories