Share the Article
News Malayalam 24x7
Kannur
Young Woman Passes Away After Sustaining Burns
തളിപ്പറമ്പിൽ യുവതി പൊള്ളലേറ്റ് മരിച്ചു; മരണം ചികിത്സയിലിരിക്കെ കണ്ണൂര്‍ തളിപ്പറമ്പില്‍ തീ കൊളുത്തി 31 കാരി മരിച്ചു. പടപ്പേങ്ങാട് സ്വദേശി പ്രവീണ മോഹനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തിങ്കളാഴ്ചയാണ് പടപ്പേങ്ങാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പ്രവീണ ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമല്ല. സൈനികനാണ് പ്രവീണയുട ഭര്‍ത്താവ്.
1 min read
View All
Payyannur Toddler Death Case
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; വിദഗ്ദ സമിതി റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും പയ്യന്നൂരിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരണപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. കുട്ടിയെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. വിദഗ്ദ്ധ സമിതിയുടെ ഈ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ച ശേഷം മാത്രമായിരിക്കും പൊലീസ് തുടർനടപടികളിലേക്ക് കടക്കുക.
2 min read
View All
Other News