Share this Article
News Malayalam 24x7
കണ്ണൂരിൽ ഫ്ളാറ്റിൽ നിന്ന് വീണ് പ്ളസ് വൺ വിദ്യാർഥി മരിച്ചു
വെബ് ടീം
posted on 20-07-2026
1 min read
aneekh

കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശികളായ കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് (17) ആണ് മരണപ്പെട്ടത്. ഞായറാഴ്ച അർദ്ധരാത്രി 12.30 ഓടെ കണ്ണൂർ തെക്കി ബസാറിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു സംഭവം.

കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച അനീഖ്. അസീം സംപ്രത്ത് സഹോദരനാണ്.ഞായറാഴ്ച അർദ്ധരാത്രിയോടെ ഫ്ലാറ്റിലെത്തിയ വിദ്യാർത്ഥി, അവിടെയുള്ള റൂമിൽ ഭക്ഷണം കൊടുക്കാൻ എത്തിയതാണെന്നാണ് സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത്. എന്നാൽ ഫ്ലാറ്റിനുള്ളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയായ 17-ാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് നാല് മണിയോടെ മൃതദേഹം മട്ടന്നൂർ പാലോട്ടുപള്ളി ഖബർസ്ഥാനിൽ ഖബറടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories