തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വിഴിഞ്ഞം കരിച്ചല്‍ കൊച്ചുപള്ളിയില്‍ ആണ് സംഭവം.
കുടുംബ വഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് അര്‍ച്ചന.
വിഴിഞ്ഞത്തു നിന്നും പൂവാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയായിരുന്നു ഇരുവരെയും പുറത്തെടുത്തത്. അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.