Share this Article
KERALAVISION TELEVISION AWARDS 2025
സ്കൂൾ ബസിൽ എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പിടിയിൽ
വെബ് ടീം
2 hours 56 Minutes Ago
1 min read
bus cleaner

മലപ്പുറത്ത് എൽകെജി വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു. സ്കൂൾ ബസിൽ വച്ച് എൽ.കെ.ജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം തന്നെയും സഹോദരിയെയും ഒരു കൂട്ടം ആളുകൾ വീട്ടിൽ കയറി വന്ന് മർദിച്ചതായി പ്രതിയായ ആഷിക്കും കല്പകഞ്ചേരി പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories