നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ച സാഹചര്യത്തിലാണിത്. ഇന്ന് രാത്രി മുതൽ രണ്ടു ദിവസത്തേക്ക് കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുമെന്നായിരുന്നു നേരത്തെ ജല അതോറിറ്റി അറിയിച്ചിരുന്നത്. എന്നാൽ പമ്പ് ഹൗസിലെ പണികൾ മാറ്റിവെച്ചതോടെ ജലവിതരണം സാധാരണ നിലയിൽ തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.