Share this Article
News Malayalam 24x7
മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി; പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ
വെബ് ടീം
posted on 02-03-2026
1 min read
MANOJ

ആലപ്പുഴ മാന്നാറില്‍ പെൺമക്കള്‍ക്ക് വിഷം കൊടുത്ത ശേഷം പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. മാന്നാര്‍ സ്വദേശി മനോജാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന മനോജിന്റെ രണ്ട് മക്കളും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മനോജിന്റെ മൂത്ത മകള്‍ ഏഴാം ക്ലാസ്സിലും ഇളയ മകള്‍ രണ്ടാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇതില്‍ മൂത്ത മകളുടെ നില ഗുരുതരമാണ്.

സ്‌കൂളില്‍ നിന്ന് കുട്ടികളെ വിളിച്ചു കൊണ്ട് പോകുന്ന വഴിയില്‍ വച്ച് ജ്യൂസിനുള്ളില്‍ വിഷം കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories