Share this Article
KERALAVISION TELEVISION AWARDS 2025
ഇത്രയും വലുപ്പമുള്ള പാമ്പിനെ പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ്
Largest Snake Ever Caught by joju

പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂവർ  തൃശൂർ സ്വദേശി  ജോജു മുക്കാട്ടുകരയക്ക് കഴിഞ്ഞദിവസം പിടികൂടേണ്ടിവന്നതു പടുകൂറ്റന്‍ മൂര്‍ഖനെയാണ്. ഇത്രയും വലുപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നാണ് ജോജു  പറയുന്നത്.

തൃശൂരിലെ അഞ്ചേരിയിലെ ഒരു വീട്ടിലാണ് അസാധാരണ വലുപ്പമുളള മൂര്‍ഖനെ കണ്ടത്. രണ്ടരവര്‍മായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസുകയായിരുന്ന പാമ്പിനെ ഏറെ സാഹസികമായാണ് ജോജു പിടികൂടിയത്. വീട്ടിനു പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു പാമ്പിന്റെ  വാസം.

പാമ്പിന്റെ ഉറയൂരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു. കോണ്‍ക്രീറ്റ് സ്‌ളാബിനടിയിലെ അളയില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്.നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു സാക്ഷ്യപ്പെടുത്തുന്നു. 

ബിജുവിന്റെ കൈയ്യിൽ കിടന്നു കൊത്താനായി കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. പിന്നീട്  പിന്നീട് കാട്ടില്‍  കൊണ്ടുപോയി  വിട്ടയച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories