ഇടുക്കി കൊമ്പിടിഞ്ഞാലിൽ വീടിനുള്ളിൽ രണ്ട് കുട്ടികളുൾപ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ. സമീപവാസികൾ എത്തിയപ്പോഴാണ് വീട് പൂർണ്ണമായി അഗ്നിക്കിരയായി വീടിനുള്ളിൽ കുട്ടികളുൾപ്പെടെ നാല് പേരെ കണ്ടത്. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, ശുഭയുടെ മാതാവ്, രണ്ട് ആൺമക്കൾ എന്നിവരായിരുന്നു വീട്ടിൽ താമസിച്ചുവന്നിരുന്നത്.
ഇതിൽ ആൺകുട്ടികളിൽ ഒരാളായ നാലുവയസ്സുകാരൻ അഭിനവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.കുട്ടിയുടെ മരണം സ്ഥിരീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ബാക്കിയുള്ളവരെ വീട്ടിനുള്ളിൽ നിന്നും പുറത്തെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നു.