Share this Article
News Malayalam 24x7
ന്യൂസിലന്‍ഡിന്റെ പര്യടനത്തില്‍ മത്സരവേദിയാകാന്‍ കേരളവും; ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 കാര്യവട്ടത്ത്
വെബ് ടീം
posted on 14-06-2025
1 min read
T20

മുംബൈ: ന്യൂസിലന്‍ഡ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടി20 മത്സരത്തിന് വേദിയാകാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. 2026 ജനുവരിയില്‍ 3 ഏകദിനങ്ങളും 5 ട്വന്റി ട്വന്റി മത്സരങ്ങളുമാണ് അരങ്ങേറുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ഒരുക്കങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെയാണ് തുടങ്ങുന്നത്.  ഇതില്‍ അവസാന ടി20 മത്സരം തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനത്തിന് ജനുവരി 14നാണ് രാജ്‌കോട്ട് വേദിയാകും. മൂന്നാം ഏകദിനം 18ന് ഇന്‍ഡോറില്‍ നടക്കും.

ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പൂരിലാണ് മത്സരം. രണ്ടാം 23ന് റായ്പൂരില്‍ നടക്കും. 25ന് നടക്കുന്ന മൂന്നാം ടി20യ്ക്ക് ഗുവാഹത്തിയും വേദിയാകും. നാലാം ടി20 28ന് വിശാഖപട്ടണത്താണ്. ജനുവരി 31ന് നടക്കുന്ന മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories