Share this Article
News Malayalam 24x7
പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ; സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോർട്ട്
വെബ് ടീം
posted on 24-02-2026
1 min read
valsala prasannakumar

കൊച്ചി:പറവൂരിലെ കോൺഗ്രസ് നേതാവ് വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. പറവൂർ മുൻ നഗരസഭ കൗൺസിലറായിരുന്നു. വത്സല പ്രസന്നകുമാറിൻ്റെ രഷ്ട്രീയപരിചയം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മാരാര്‍ജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു.

വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories