Share this Article
KERALAVISION TELEVISION AWARDS 2025
പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തി യുവാവ് തൂങ്ങിമരിച്ചു; നടുക്കുന്ന സംഭവം തിരുമൂലപുരത്ത്
വെബ് ടീം
posted on 09-12-2024
1 min read
MAN HANGED

പത്തനംതിട്ട:  പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. 21-കാരനായ ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.തിരുവല്ല തിരുമൂലപുരത്ത് ആണ് സംഭവം.

ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.തിരുമൂലപുരത്തെ വാടക വീട്ടിലെത്തി പെൺകുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ഇവിടെനിന്നും പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി വിവരം അറിയിച്ചത്.

ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.കുമളി സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി സംസാരിക്കുന്നത് സംബന്ധിച്ച്  അഭിജിത്ത് തർക്കിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി എന്നും റിപ്പോർട്ടുണ്ട്.

പല തവണ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു എന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽനിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories