Share this Article
Union Budget
കൊലക്കേസ് പ്രതിക്ക്​ വിവാഹിതനാവാൻ 15 ദിവസം ​പരോൾ; യുവതിയുടെ ആഴത്തിലുള്ള പ്രണയം കാണാതിരിക്കാനാവില്ല, വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ച് ഹൈക്കോടതി
വെബ് ടീം
11 hours 14 Minutes Ago
1 min read
HC

കൊച്ചി: കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്​ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക്​ വിവാഹിതനാവാൻ ഹൈക്കോടതിയുടെ ​പരോൾ. 15 ദിവസത്തെ അടിയന്തര പരോൾ ആണ്  അനുവദിച്ചത്​. വിവാഹത്തിന്​ സാധാരണ പരോൾ അനുവദിക്കാറില്ലെങ്കിലും പ്രത്യേകാധികാരം ഉപയോഗിച്ചാണ്​ തൃശൂർ സ്വദേശിയായ പ്രശാന്തിന്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്​.

കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളായിട്ടും വിവാഹം കഴിക്കാനുള്ള ​യുവതിയുടെ സന്നദ്ധത കോടതി ചൂണ്ടിക്കാട്ടി.ജൂൺ 13ന്​ വിവാഹം നടത്താൻ പരോൾ അനുവദിക്കണമെന്ന ആവശ്യം ജയിൽ അധികൃതർ തള്ളിയതിനെ തുടർന്നാണ്​ ​പ്രശാന്തിന്‍റെ മാതാവ്​ ഹൈക്കോടതിയെ സമീപിച്ചത്​. വിവാഹത്തിനുവേണ്ടി പരോൾ അനുവദിക്കാൻ വകുപ്പില്ലെന്ന്​ വ്യക്തമാക്കിയായിരുന്നു ജയിലധികൃതർ അപേക്ഷ നിരസിച്ചത്.

യുവതിയുടെ ആഴത്തിലുള്ള പ്രണയവും ഇഷ്ടവും സന്തോഷവും കാണാതിരിക്കാനാവില്ലെന്ന്​​ വ്യക്തമാക്കിയ കോടതി, ഇരുവർക്കും ആശംസകൾ അർപ്പിച്ചാണ്​ പരോൾ അനുവദിച്ചത്​. അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ ‘പ്രണയം തടസ്സങ്ങൾ അംഗീകരിക്കില്ല’ എന്ന വാക്യങ്ങളും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories