വയനാട് സുൽത്താൻ ബത്തേരിയിലെ കട്ടയാട് മേഖലയിൽ വീടിന്റെ മുറ്റത്ത് പുലി ഇറങ്ങി. പ്രദേശവാസിയുടെ വളർത്തുനായയെ പുലി ആക്രമിച്ചു. രാത്രി വൈകിയാണ് പുലി വീട്ടുമുറ്റത്ത് എത്തിയത്. ആക്രമണത്തിൽ വളർത്തുനായയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലി ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പുലിയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വനത്തോട് ചേർന്ന പ്രദേശമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.