Share this Article
News Malayalam 24x7
അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ കാട്ടാന ഏഴാറ്റുമുഖം ഗണപതി എത്തി
ezhatumugham ganapathi arrived   in front of Athirappily police station

അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ കാട്ടാന ഏഴാറ്റുമുഖം ഗണപതി എത്തി. സ്റ്റേഷന്‍ കോമ്പൗണ്ടിലെ തെങ്ങിലെ പട്ട പറിച്ചു തിന്നു.

എരണ്ടം കെട്ടിന് ശേഷം ആരോഗ്യം വീണ്ടെടുത്ത കാട്ട് കൊമ്പന്‍ ഏഴാറ്റുമുഖം ഗണപതി അതിരപ്പിള്ളിയിലെ ജനവാസ മേഖലയില്‍ വീണ്ടും സജീവമാകുന്നു.. അതിരപ്പിള്ളി പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ആന  സ്റ്റേഷന്‍ കോമ്പൗണ്ടിനകത്തെ തെങ്ങിലെ പട്ട പറിച്ചു തിന്നു..ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.സ്റ്റേഷന് മുന്നിലെത്തിയ ആന പട്ട തിന്നശേഷം പത്ത് മിനിറ്റോളം അവിടെ തന്നെ നിലയുറപ്പിച്ചു.

ഒടുവില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍  ഒച്ചയെടുത്താണ് ആനയെ തിരിച്ച് വിട്ടത്..കഴിഞ്ഞ ദിവസം മറ്റൊരു ആനക്കൂട്ടം അതിരപ്പിള്ളിയിൽ  ആക്രമണം നടത്തിയിരുന്നു.പ്രകൃതി ഗ്രാമത്തിലാണ് കാട്ടാനകള്‍  ആക്രമണം അഴിച്ചുവിട്ടത്. ചെടിച്ചട്ടികളും ഗ്രില്ലുകളും ഉള്‍പ്പടെ കാട്ടാനക്കൂട്ടം തകർത്തിരുന്നു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories