Share this Article
KERALAVISION TELEVISION AWARDS 2025
പൂച്ചത്തര്‍ക്കം; പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു
The grandson injured the grandfather

ഇരിങ്ങാലക്കുട എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ 79 വയസ്സുള്ള കേശവനെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തിൻ്റെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം  ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി. പരിക്കേറ്റ വൃദ്ധനെ ശ്രീകുമാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുടയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ച്ചു   സ്ഥലത്തെത്തിയ കാട്ടൂർ പോലീസിന് കൈമാറി. വധശ്രമകേസിൽ  ഉൾപെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നും പോലിസ് അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories