Share this Article
News Malayalam 24x7
തൃശൂരില്‍ ഓണകാല ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക എക്‌സൈസ് പരിശോധന
Extensive excise inspection

തൃശൂരില്‍ ഓണകാല ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വ്യാപക എക്സൈസ് പരിശോധന. കടല്‍വഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനാണ് കടലില്‍ സംയുക്ത പരിശോധന നടത്തിയത്. 

എടമുട്ടം മുതല്‍ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്.

കരയില്‍ നിന്ന്12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ കണ്ട മത്സ്യബന്ധന ബോട്ടുകളും അഴിമുഖം വഴി കടലില്‍ നിന്ന് കയറിവന്ന ബോട്ടുകളും  പരിശോധിച്ചു.

ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗം മദ്യവും സ്പിരിറ്റും എത്താറുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.

വാടാനപ്പിള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍ അഴീക്കോട്, മറൈന്‍ എന്‍ഫോഴസ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലാണ് കടലില്‍ സംയുക്ത പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും  പട്രളിങ്ങ് സംഘം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories