കൊട്ടാരക്കര: നീലേശ്വരത്തു ഗുരുമന്ദിരത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. കൊട്ടാരക്കര നീലേശ്വരം സ്വദേശി വിജിൽ (27), കൊട്ടാരക്കര നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അജിത്, സഞ്ജയ് എന്നിവരാണു മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. അക്ഷയ് എന്ന യുവാവിനു പരുക്കുണ്ട്. ബുള്ളറ്റ് ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.