Share this Article
News Malayalam 24x7
വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ അറസ്റ്റില്‍
Defendants

കൊല്ലത്ത് വില്പനക്കായി സൂക്ഷിച്ചുരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ സദാം നാദാഫി, മുസ്തഫ നദ്ദാഫി എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പ്രതികള്‍ ചാത്തന്നൂര്‍, കൊട്ടിയം, ഉമയനല്ലൂര്‍  ജംഗ്ഷന്‍ കേന്ദ്രീകരിച്ച്  വര്‍ഷങ്ങളായി കട നടത്തി വരുകയാണ്. ഇതിന്റെ മറവിലായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന.

പ്രതികള്‍ വാടകയ്ക് താമസിച്ച വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത ലഹരി ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചും, ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ഉമയനല്ലൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുമാണ്  വില്‍പ്പന  നടത്തിവന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories