Share this Article
News Malayalam 24x7
കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
Defendant

തൃശൂർ വലപ്പാട് ആനവിഴുങ്ങിയിൽ കുടുംബവഴക്കിനെത്തുടർന്ന്ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ആനവിഴുങ്ങി സ്വദേശി അജയൻ ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ പത്തിന് വൈകീട്ട് അഞ്ചുമണിയോടെ  ആനവിഴുങ്ങിയിലുള്ള  വീട്ടിൽ വച്ചാണ് സംഭവം നടന്നത്.  ഭർത്താവ് അജയനുമായി 6 മാസമായി അകന്നുകഴിയുകയായിരുന്നു ഭാര്യ. സംഭവദിവസം ഭാര്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം അജയൻ കത്തികൊണ്ട് കുത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories