Share this Article
KERALAVISION TELEVISION AWARDS 2025
ഭീതി പരത്തി കാട്ടാനക്കൂട്ടം
 Wild Elephants

ഇടുക്കി ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ കൂട്ടമായി എത്തിയ കാട്ടാന കൂട്ടം ഭീതി പരത്തി. പ്രദേശത്ത് കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാനകൂട്ടം ഇന്ന് പകലും തേയില തോട്ടത്തിലൂടെ സൌര്യവിഹാരം നടത്തി. പ്രദേശത്തെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഗേറ്റ് കാട്ടാന തകര്‍ത്തു.

വേനല്‍ക്കാലമാരംഭിച്ചതോടെ മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യവും വര്‍ധിക്കുകയാണ്. തീറ്റ തേടി കാട്ടാനകള്‍ കൂടുതലായി ജനവാസ മേഖലയിലേക്കിറങ്ങുന്ന സ്ഥിതിയുണ്ട്. 

ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ കൂട്ടമായി എത്തിയ കാട്ടാന കൂട്ടം ഭീതി പരത്തി. പ്രദേശത്ത് കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാനകൂട്ടം ഇന്ന് പകലും തേയില തോട്ടത്തിലൂടെ സ്വരൈ്യവിഹാരം നടത്തി.

പ്രദേശത്തെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഗേറ്റ് കാട്ടാന തകര്‍ത്തു.നിലവില്‍ കാട്ടാനകൂട്ടം പ്രദേശത്ത് നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. പടയപ്പയും ഒറ്റകൊമ്പനുമടക്കമുള്ള ഒറ്റയാന്‍മാരായിരുന്നു ഇതുവരെ തോട്ടം മേഖലയില്‍ കൂടുതലായി ഭീതി പരത്തിയിരുന്നത്.ഇതിനൊപ്പമാണിപ്പോള്‍ വേറെയും കാട്ടാനകള്‍ കൂട്ടമായി ജനവാസ മേഖലയിലേക്കെത്തുന്ന സ്ഥിതി ഉണ്ടായിട്ടുള്ളത്.

കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതോടെ തൊഴിലാളികള്‍ ഏറെ ഭയപ്പാടോടെയാണ് തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്നതും പുറത്തിറങ്ങുന്നതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories