Share this Article
News Malayalam 24x7
പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ
 Plus One Student Found Dead in School by Hanging

തിരുവനന്തപുരം കാട്ടാക്കട  കുറ്റിച്ചൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ബെൻസൺ ഏബ്രഹാമിനെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ ക്ലർക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു




പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിപൊളിച്ച് മോഷണം

തൃശൂര്‍ കല്ലൂര്‍ ആലേങ്ങാട് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിപൊളിച്ച് പത്ത് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ആലേങ്ങാട് കരോട്ട് ചന്ദ്രികയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. തുടര്‍ന്ന് അലമാര കുത്തിതുറന്ന് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. 


ചന്ദ്രിക തൊട്ടടുള്ള വീട്ടില്‍ കല്യാണത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് വാതിലുകളും അലമാരകളും തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം മോഷണം പോയ വിവരം അറിയുന്നത്.


മരുമകളുടെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ്, വരന്തരപ്പിള്ളി എസ്എച്ച്ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories