Share this Article
News Malayalam 24x7
IT കമ്പനി ജീവനക്കാരന്‍ വിളവെടുത്തത് നൂറുമേനി തണ്ണിമത്തന്‍
An IT company employee harvested hundreds of watermelons

ഐ ടി കമ്പനി ജീവനക്കാരന്‍ വിളവെടുത്തത് നൂറുമേനി തണ്ണിമത്തന്‍. ആയവന സ്വദേശി ഷോണ്‍ ജോഷിയാണ് തന്റെ ജോലിക്കിടയിലും കൃഷിയെ സ്‌നേഹിച്ച് നൂറുമേനി വിളയിച്ചത്.

കൃഷിയില്‍ അന്യംനിന്നുപോകുന്ന യുവതലമുറയ്ക്ക് ആവേശം പകരുവാനും, ആകര്‍ഷണം ഉണ്ടാക്കുവാനും ആണ് ഇത്തരത്തിലുള്ള കൃഷിക്ക് ഷോണ്‍ മുന്നിട്ടിറങ്ങിയത് .തരിശായി കിടന്ന ഒരേക്കര്‍ സ്ഥലത്ത് തണ്ണിമത്തന്‍ കൃഷി ഇറക്കിയാണ് ഷോണ്‍ വിജയഗാഥ കൊയ്തിയിരിക്കുന്നത്. കിരണ്‍ വിഭാഗത്തിലുള്ള തണ്ണിമത്തന്‍ വിത്ത് പൊള്ളാച്ചിയില്‍ നിന്നും എത്തിച്ചാണ് കൃഷി തുടങ്ങിയത്.

വിഷം കലര്‍ത്തിയ പഴവര്‍ഗ്ഗങ്ങള്‍ക്ക് പകരം നമ്മുടെ നാട്ടില്‍  ഉണ്ടാക്കുന്ന പഴവര്‍ഗങ്ങള്‍ ധൈര്യമായി ഭക്ഷിക്കാമെന്ന സന്ദേശം  കൂടിയാണ് ഷോണ്‍ നമുക്ക് നല്‍കുന്നത്. ഷോണിന്റെ ജൈവരീതിയില്‍ ചെയ്ത വിളവെടുത്ത തണ്ണിമത്തന്‍ വാങ്ങുവാന്‍ ദിവസേന നിരവധി ആളുകളാണ് എത്തുന്നത്.നൂറ്‌മേനി വിളവ് ലഭിച്ചതോടെ കൃഷിതുടരാന്‍ തന്നെയാണ് ഷോണിന്റെ തീരുമാനം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories