Share this Article
News Malayalam 24x7
വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
വെബ് ടീം
posted on 02-01-2026
1 min read
old age

തിരുവനന്തപുരം: ആറ്റുകാൽ കല്ലടിമുഖത്തുള്ള  വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽനിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു. തീ പടരുന്നത് തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റു. മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അവർ നിലവിൽ ചികിത്സയിലാണ്. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories